“ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്ക് പരിധിയിലെ മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ, ചെമ്മരുതി, ഇടവ, വെട്ടൂർ, ഇളകമൺ, വർക്കല മുനിസിപ്പാലിറ്റി എന്നീ കൃഷിഭവനുകളിൽ 6 ഇനം വിത്തുകൾ ഉള്ള പച്ചക്കറി വിത്ത് പാക്കറ്റുകൾ 20 രൂപ നിരക്കിൽ ലഭ്യമാണ്. കർഷകർ അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസ്സീമ ബീവി എം അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8891019771 ,9446661689.
ഓണവിളവിനായി വിത്ത് പാക്കറ്റുകൾ വിതരണം