Menu Close

മണ്ണാരോഗ്യ കാർഡ് പദ്ധതി കർഷകർക്ക് സഹായകരം

കർഷകരുടെ തോട്ടങ്ങളിലെ മണ്ണ് സാമ്പിൾ പരിശോധിച്ച് തയ്യാറാക്കുന്ന “മണ്ണാരോഗ്യ കാർഡുകൾ” കർഷകർക്ക് മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ സഹായകമാണ്. കൃഷിഭവനുകളുമായി സഹകരിച്ച് മണ്ണ് പര്യവേക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലെയും, ബ്ലോക്കുകളിലെയും, മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നതിനായി സംസ്ഥാന വ്യാപകമായി ക്യാമ്പയിനുകൾ നടത്തുന്നു. കർഷകരുടെ കൃഷിയിടങ്ങളിൽ സോയിൽസർവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാതൃകാപരീക്ഷണ കൃഷിത്തോട്ടം (ഡെമോൺസ്ട്രേഷൻ പ്ലോട്ട്), എന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു. ഇതിലൂടെ കർഷകരുടെ തനതായ കാർഷിക മുറകൾ, മണ്ണ് പരിപാലന രീതികൾ, എന്നിവയെ സോയിൽ സർവേയുടെ മണ്ണ് വിശകലനത്തിനനുസരിച്ചുള്ള മണ്ണാരോഗ്യ പരിപാലനവുമായി താരതമ്യം ചെയ്യാനും. കർഷകർക്ക് ശാസ്ത്രീയമായ രാസവള പ്രയോഗവും. ജൈവവളപ്രയോഗവും വഴി മികച്ച വരുമാനവും, നല്ല വിളവും ലഭിക്കുന്നതിനും കാരണമാകുന്നു. സർക്കാർ തലത്തിലുള്ള വിവിധ പ്രദർശന മേളകളിൽ കർഷകർക്ക് മണ്ണറിവ് പ്രദർശനവും നടത്തുന്നു. തിരുവനന്തപുരത്ത് പാറോട്ടുകോണത്ത് കേന്ദ്ര മണ്ണ് വിശകലന ലാബിനോട് ചേർന്ന് വകുപ്പിന്റെ നേതൃത്വത്തിൽ സോയിൽ സർവേ വിഭാഗത്തിന് ഒരു മികച്ച മണ്ണ് പ്രദർശന ശാല (Soil Museum)യുണ്ട്. “മണ്ണിനെ അറിയാം മൊബൈയിലൂടെ” “(MAM)” എന്ന മൊബൈൽ ആപ്പ് വഴി നമ്മുടെ മണ്ണിന്റെ പോഷകനില വേഗത്തിൽ അറിയാനും സാധിക്കും. ഇതു കൂടാതെ മണ്ണ് പര്യവേക്ഷണവകുപ്പിന് സഞ്ചരിക്കുന്ന ഒരു മണ്ണ് പരിശോധന ലാബോറട്ടറിയുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0471 2541776.