Menu Close

മാവിലെ കൊമ്പുണക്കം: നിയന്ത്രണ മാർഗം

ഒട്ടുമാവിൻ തൈകളുടെ കൊമ്പുകളിൽ ചിലത് പെട്ടെന്ന് ഉണങ്ങി കരിഞ്ഞുപോകുന്നതായി പലയിടങ്ങളിലും കണ്ടു വരുന്നുണ്ട് . കൊമ്പുണക്കം എന്ന ഈ രോഗത്തിന്റെ രോഗഹേതു ഒരു കുമിളാണ്. ഉണക്ക് എവിടം വരെയായിട്ടുണ്ടോ അതിന് തൊട്ടു താഴെവച്ച് മൂച്ചയുള്ള കത്തികൊണ്ട് കൊമ്പു മുറിച്ചുമാറ്റണം. അതിനുശേഷം ബോർഡോ കുഴമ്പ്പുരട്ടുകയും 1% വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചു കൊടുക്കുകയും ചെയ്യണം.