റബ്ബർമരങ്ങൾ ”മഴക്കാലത്ത് റെയിൻഗാർഡു ചെയ്ത് ടാപ്പു ചെയ്യേണ്ടതിന്റെ പ്രാധാന്യം, വിവിധതരം റെയിൻഗാർഡുകൾ, റെയിൻഗാർഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ” എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ റബ്ബർബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 2026 മെയ് 08 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബർബോർഡിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസർ മനോജ് കുമാർ വി. ഫോണിലൂടെ മറുപടി നൽകും. കോൾസെന്റർ നമ്പർ 0481 – 2576622.
റബ്ബർ റെയിൻഗാർഡ് ടാപ്പിങ്: ഫോൺ സഹായം