റബ്ബർപാലിൽ നിന്നുള്ള ഉത്പന്ന നിർമാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർബാൻഡ്, കൈയ്യുറ, കയർ ഫോം, കാർപറ്റ് ബാക്കിങ്, ബലൂൺ, റബ്ബർപശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണവും ഗുണമേന്മാനിയന്ത്രണവും; റബ്ബർപാൽ സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകൽപന, എന്നിവയിലുള്ള പരിശീലനം 2026 ഏപ്രിൽ 20 മുതൽ 24 വരെയുള്ള തീയതികളിൽ കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0481 2353127, 9497487209 എന്ന ഫോൺ നമ്പരിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്. ഇ-മെയിൽ: training@rubberboard.org.in.
പരിശീലനം നൽകുന്നു