മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററില്‍ സ്ഥാപിതമായ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം എല്‍ എ അഡ്വ. വി കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന വിവിധ ജില്ലകളിലെ പത്തു പരിശീലന കേന്ദ്രങ്ങളുടേയും ആസ്ഥാനമാണ് കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍. കര്‍ഷക പരിശീലനങ്ങള്ക്കുപരിയായി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ ഇന്‍സര്‍വ്വീസ് ട്രെയിനിംഗ് തുടങ്ങിയവ ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ്. കൂടാതെ തൊഴിലധിഷ്ഠിത കോഴ്സായ ചിക്ക് സെക്സിംഗ് ആന്റ് ഹാച്ചറി മാനേജ്മെന്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്.