പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ പാനൂരിലെ ക്ഷീരപരിശീലനകേന്ദ്രത്തില്‍ 2024 ഫെബ്രുവരി 5 മുതല്‍ 9 വരെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 20 രൂപ. ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് ഫെബ്രുവരി 3 ന് വൈകിട്ട് 4 നകം രജിസ്റ്റര്‍ ചെയ്യാം. ഇ-മെയിലുകള്‍: dd-dtc-pkd.dairy@kerala.gov.in അല്ലെങ്കില്‍ dtcalathur@gmail.com ഫോണ്‍: 04922 226040, 9446972314, 9896839675 (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ)