ഓണാട്ടുകരയുടെ കാര്‍ഷികഭൂപടത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വിളയാണ് എള്ള്. ഒണാട്ടുകര പ്രദേശത്തെ 5 ഇനങ്ങളായ കായംകുളം- 1, തിലതാര, തിലറാണി, തിലക്, ആയാളി എന്നിവയ്ക്ക് ഭാരത സര്‍ക്കാറിന്റെ ഭൗമസൂചിക ലഭിച്ചിരിക്കുകയാണ് . ഈ വിളയുടെ വിസ്തൃതി വര്ദ്ധിപ്പിക്കുനതിനും, ഉത്പ്പാദനം കൂട്ടുന്നതിനും, അതുവഴി മൂല്യ വര്‍ദ്ധിത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ അനുമതി ലഭിച്ചിരിക്കുകയാണ്. വൃശ്ചികമാസത്തില്‍ ഈ കൃഷി ആരംഭിക്കേണ്ടതാണ് ആയതിനാല്‍ താത്പ്പര്യമുള്ള കര്‍ഷകര്‍ അതാതു പ്രദേശത്തെ കൃഷി ഭവനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് കൃഷി ആരംഭിക്കേണ്ടതാണ്. കര്‍ഷകര്‍ക്കു കൈത്താങ്ങായി വിത്തും, കൂലിച്ചെലവും നല്‍കുന്നുണ്ട് . കൂടാതെ ഉത്പ്പാദിപ്പിക്കുന്ന എള്ള് കര്‍ഷകര്‍ക്ക് ന്യായവില നല്കി ഓണാട്ടുകര വികസന ഏജന്‍സി സംഭരിക്കുന്നതാണ്. കായംകുളം മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും, ഓണാട്ടുകര വികസന ഏജന്‍സിയും കര്‍ഷകര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതാണ്.