Menu Close

കാര്‍ഷികസംരംഭകര്‍ക്ക് 45 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം

കേരള കാർഷിക സർവ്വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാർഷിക
കോളേജിലെ സെൻ്റർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആന്റ് ടെക്നോളജി
ട്രാൻസ്ഫറിന്റെയും(സി.എ.ഐ.റ്റി.റ്റി) ഹൈദരാബാദ് മാനേജിന്റെയും
സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അഗ്രി ക്ലിനിക് ആന്റ് അഗ്രി ബിസിനസ്
സെന്റേഴ്സ് സ്കീമിൻ്റെ ഭാഗമായി 45 ദിവസത്തെ റസിഡൻഷ്യൽ പരിശീലനത്തിന്
സന്നദ്ധരായിട്ടുള്ള സംരംഭകരിൽ നിന്നും, സംരംഭം ആരംഭിക്കാൻ താല്പര്യമുള്ളവരിൽ
നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ഫെബ്രുവരി 7 ആണ് അപേക്ഷകൾ ലഭിക്കേണ്ട
അവസാന തീയതി. കൃഷി അനുബന്ധ ശാസ്ത്ര വിഷയങ്ങളിൽ ചില നിബന്ധനകളോട്
കൂടി പന്ത്രണ്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ജയിച്ചവർക്ക് ഇതിലേക്ക്
അപേക്ഷിക്കാവുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാങ്കിൽ
നിന്ന് ലോണെടുത്ത് സംരംഭം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്. വ്യക്തികൾക്ക് 20
ലക്ഷം രൂപ വരെയും, 5 അംഗങ്ങൾ ഉള്ള ഗ്രൂപ്പുകൾക്ക് ഒരു കോടി രൂപ വരെയും
ഈ സ്കീം പ്രകാരം ബാങ്ക് വായ്പ ലഭിക്കുന്നതായിരിക്കും. പൊതുവിഭാഗത്തിൽ
ഉള്ളവർക്ക് വായ്പ തുകയുടെ 36% തുക സ ബ്സ്സിഡിയായി ലഭിക്കുന്നതാണ്.
വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉള്ളവർക്കും ആകെ പ്രേജക്ട്
തുകയുടെ 44% വരെ സബ്സ്സിഡിയായി ലഭിക്കുന്നതാണ്. ഈ സ്കീമിനിനെകുറിച്ച്
കൂടുതൽ വിവരങ്ങൾക്കും, പരിശീലനത്തിന് രജിസ്റ്റർ ചെയ്യാനുമായി 9447495778,
8891540778 എന്നീ ബന്ധപ്പെടാവുന്നതാണ്. നമ്പറുകളിൽ അനുബന്ധ വിവരങ്ങൾ
https://www.agriclinics.net/ എന്ന വെബ്ലൈറ്റിൽ ലഭ്യമാണ്. 2025 ഫെബ്രുവരി 10 ന്
വെള്ളായണി സി.എ.ഐ.റ്റി.റ്റി (കൈറ്റ്, വെള്ളായണി) ആസ്ഥാനത്ത് വച്ച്
പരിശീലനാർത്ഥികളുടെ സ്ക്രീനിങ്ങും ഉണ്ടായിരിക്കുന്നതാണ്.