സുക്കിനി (Zucchini ) വെള്ളരിയുടെ കുടുംബത്തില്‍പെട്ട ഒരു വള്ളിച്ചെടിയാണ്. Cucurbita pepo എന്നാണ് ശാസ്ത്രീയനാമം. അമേരിക്കക്കാരിയാണ് സുക്കിനി. എന്നാല്‍ ജനപ്രിയപച്ചക്കറിയായി വളര്‍ത്തിയെടുത്തത് 1800കളുടെ തുടക്കത്തില്‍ ഇറ്റലിയിലാണ്. സുക്കിനി കേരളത്തിന്റെ ഭക്ഷണമേശയിലെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല.
ഗള്‍ഫ് വഴിയാണ് സുക്കിനി നമുക്ക് പരിചിതമാകുന്നത്. അവിടെ സുനിക്കിനിയുടെ പേര് കൂസ എന്നാണ്. കൂടുതലും സലാഡുണ്ടാക്കാനാണ് അവിടെ കൂസ ഉപയോഗിക്കുന്നത്. വെള്ളനനവ് നിലനിര്‍ത്തുക. മണ്ണ് ഉണങ്ങിയിരിക്കാന്‍ അനുവദിക്കരുത്.
സുക്കിനിക്കൃഷിക്കാവശ്യമായ കാലാവസ്ഥ
സൂര്യപ്രകാശത്തിൽ നേരിട്ടുവളരുന്ന ഒരു വേനൽക്കാലവിളയാണ് സുക്കിന. അനുയോജ്യമായ താപനില 18°C മുതൽ 24°C വരെയാണ്. വെയില് ആവശ്യമുള്ള വിളയാണ്. കുറഞ്ഞത് 50 ദിവസമെങ്കിലും ഈ കാലാവസ്ഥ ആവശ്യമാണ്. മഞ്ഞില്ലാത്ത കാലാവസ്ഥയില്‍ ഇത് നല്ല കാഫലം തരുന്നു. വളരുന്ന സ്ഥലത്ത് കുറഞ്ഞത് 4-6 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിച്ചാല്‍ ചെടികൾ ആരോഗ്യത്തോടെ വളരും.
സുക്കിനിക്കൃഷിക്ക് ആവശ്യമായ മണ്ണ്
നല്ല നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് വളർച്ചയ്ക്ക് ഉത്തമം. ഉയർന്ന ജൈവാംശവും 6.5 pH മൂല്യവും വേണം.
നല്ല വിളവിന് അല്പം ഈർപ്പമുള്ള മണ്ണാണ് സുക്കിനിക്കു നല്ലത്. അതുകൊണ്ട് മണ്ണ് പൂർണ്ണമായും ഉണങ്ങാന്‍ അനുവദിക്കരുത്. ഇടയ്ക്കിടെ നനയ്ക്കണം. ചെടിയുടെ ചുവട്ടിലെ മണ്ണിലേക്ക് സാവധാനം വെള്ളം ഒഴിക്കുക. പ്രഭാതത്തിൽ നനയ്ക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ ഇലകൾ ഉണങ്ങാൻ അനുവദിക്കും. കീടങ്ങളുടെയും പലവിധ രോഗാണുക്കളും പെരുകുന്നത് തടയാന്‍ ഇതുപകരിക്കും. എന്നാല്‍ കൂടുതൽ നനവ് ഒഴിവാക്കണം.
മണ്ണില്‍ നേരിട്ടും ചട്ടികളിലും കൃഷിചെയ്യാം. ചട്ടിയിലാണെങ്കില്‍ ഡ്രെയിനേജ് ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കുക. പ്ലാസ്റ്റിക്/ സെറാമിക് / ടെറാക്കോട്ട ചട്ടികളിലും ബർലാപ്പ് ചാക്കുകളിലും ഗ്രോ ബാഗുകളിലും റെയിലിംഗ് പ്ലാന്ററുകളിലും നടാവുന്നതാണ്.
ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. സുക്കിനി നല്ലപോലെ വളമെടുക്കും. അതിനാൽ ജൈവവളവും കമ്പോസ്റ്റും ആവശ്യാനുസരണം നല്‍കുക. ചാണകവും നല്ലതാണ്. 5-8 ഇഞ്ച് ഉയരമെത്തുമ്പോള്‍ ചെടിക്ക് സപ്പോര്‍ട്ട് കൊടുക്കണം.
സുക്കിനിയിലെ പ്രധാന ഇനങ്ങള്‍
വിവിധ സുക്കിനി ഇനങ്ങള്‍ ലോകത്തിലുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു.
- ബ്ലാക്ക് ബ്യൂട്ടി (Black beauty)
വളരെ വേഗം വളരുന്ന ഇനമാണ്. നല്ല കായ്ഫലവുമുണ്ട് - ഗ്രീന്‍ മെഷീന് (Green Machine)
45 ദിവസം കൊണ്ട് വിളയും - കോസ്റ്റാറ്റ റൊമാനെസോ (Costata romanesco)
52 ദിവസംകൊണ്ട് പാകമാകും. - അംബാസഡര്‍ (Ambassador)
കടുംപച്ചനിറമാണ്. 50 ദിവസത്തിനകം വിളവെടുക്കാം. - ഗോള്‍ഡ് റഷ് (Gold rush)
സ്വര്ണനിറത്തില് സിലണ്ടര്രൂപത്തിലുള്ള കായകള്‍. 45 ദിവസംകൊണ്ട് പാകമാകും. - ഫ്രെഞ്ച് വൈറ്റ് (French white)
ചെറിയതോതിലുള്ള കൃഷിക്ക് പറ്റിയത്. 50ദിവസത്തിനള്ളില്‍ വിളവെടുക്കാം. - എയ്റ്റ്ബോള് (Eightball)
ഉരുണ്ട് കടുംപച്ചനിറത്തില്‍ കാണപ്പെടുന്നു. 40 ദിവസം കൊണ്ടു വിളവെടുക്കാം. - സെനക്ക (Seneca)
42 ദിവസംകൊണ്ടു പാകമാകും. - സ്പെയിസ്മൈസര് (spacemiser)
ഉയര്‍ന്ന വിളവ് തരുന്ന ഇനം. 45 ദിവസംകൊണ്ടു പാകമാകും. - ഡഞ്ച (Dunja)
ഇടത്തരം വലിപ്പവും കടുംപച്ചയുമാണ്. 47 ദിവസത്തിനുള്ളിൽ വിളവെടുപ്പിനു പാകമാകും. - സ്പൈന്ലെസ് ബ്യൂട്ടി (Spineless beauty)
പാകമാകാന്‍ 46 ദിവസം മതി. - സ്പൈന്ലെസ് പെര്ഫക്ഷന് (Spineless perfection)
45 ദിവസംകൊണ്ടു പാകമാകും.
തായ്ച്ചെടിയിൽ ധാരാളം പുതിയ ശിഖരങ്ങളുണ്ടാകും. ഒരു മൂട് സുക്കിനിയില്നിന്ന് അഞ്ചുകിലോയുടെ അടുത്ത് വിള ലഭിക്കുമെന്നാണ് കണക്ക്. അതുകൊണ്ട് ചെടികൾക്കിടയിൽ 2-3 അടി അകലം ഉറപ്പാക്കിയാല്‍ കായകള്‍ക്ക് സ്വതന്ത്രമായി വളരാനാകും. വായുസഞ്ചാരത്തിനും രോഗങ്ങൾ പടരുന്നതു തടയാനും ഇതുപകരിക്കും. ചട്ടിയിലാണെങ്കില്‍ ഒരെണ്ണത്തില്‍ ഒരു ചെടി നടുന്നതാണ് അഭികാമ്യം.
മഞ്ഞ അഥവാ ഗോള്‍ഡന്‍ സുനിക്ക് കിലോയ്ക്ക് 50 രൂപയാണ് ഏകദേശവില. പച്ചയ്ക്ക് 100 രൂപയോളം കിട്ടും. അതായത്, ഒരു മഞ്ഞ സുക്കിനിയില്നിന്ന് ഏകദേശം 250 രൂപയും പച്ചയിൽനിന്ന് 500 രൂപയും വരുമാനം ലഭിക്കും. വർഷത്തിൽ മൂന്നുതവണവരെ കൃഷിചെയ്യാം.
സുക്കിിയുടെ ഗുണങ്ങള്‍
വലിയതോതില്‍ ആന്റി ഓക്സിന്റുകള്‍ അടങ്ങിയിരിക്കുനന്തിനാല് സുക്കിനി ഫ്രീറാഡിക്കലുകളെ ചെറുക്കാന്‍ പര്യാപ്തമാണ്. അതിനാല്‍ ഹൃദ്രോഗം മുതൽ ക്യാൻസർ വരെരോഗങ്ങളില്നിന്നു പരിരക്ഷ നല്‍കും. ഇതിലെ കരോട്ടിനോയിഡുകൾ അൾട്രാവയലറ്റ് രശ്മികളില്‍നിന്നു സംരക്ഷണം നല്‍കും. ഇത് സൂര്യതാപത്തിൽ നിന്നും ചർമ്മകാൻസറിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ദഹിക്കുന്നതും ദഹിക്കാത്തതുമായ നിരവധി നാരുകള്‍ ഇതിലുണ്ട്. ഇത് ദഹനത്തിനും കുടലിനും നല്ലതാണ്.
ഇതിലെ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയെ സുസ്ഥിരമാക്കാന്‍ സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യംവേണ്ട പോഷകങ്ങളായ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ സുക്കിനിയിലുണ്ട്. ലുട്ടിന്‍, സിയാക്സാന്തിന്‍ എന്നീ ആന്റിഓക്സിഡന്റുകള്‍ റെറ്റിനയെ പോഷിപ്പിച്ച് കാഴ്ച മെച്ചപ്പെടുത്തും. പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍ കുറയ്ക്കും. കൂടാതെ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ തിമിരം വികസിപ്പിക്കാനുള്ള സാധ്യതയും കുറയ്ക്കും. അസ്ഥികളെ ശക്തിപ്പെടുത്താനും ഇവ സഹായകമാണ്. ഒപ്പം വിറ്റാമിന്‍ കെ, മഗ്നീഷ്യം എന്നിവയും അസ്ഥികള്‍ക്കു നല്ലതാണ്.
സുക്കിനിയില്‍ ധാരാളം ജലം അടങ്ങിയിരിക്കുന്നു. കലോറി വളരെ കുറവാണ്. ഇതിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കും. അതിനാല്‍ സുക്കിനി പതിവായി ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.