കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി – SMAM). ഈ പദ്ധതിയിന്‍ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്ക്കരണ, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കി വരുന്നു. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും കര്‍ഷകരുടെ കൂട്ടായ്മകള്‍, FPOകള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവരുടെ അപേക്ഷകള്‍ ഓണ്‍ലൈനായി 2024 ഫെബ്രുവരി 1 മുതല്‍ http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന നല്‍കാവുന്നതാണ്. അപേക്ഷിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതും കുറഞ്ഞത് 8 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കേണ്ടതുമാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്‍റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്‍റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ – 0471-2306748, 0477-2266084, 0495-2725354