ആലപ്പുഴ, ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 5 ന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക മണ്ണുദിനാചരണം പി.പി.ചിത്തരഞ്ജന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുദര്ശനാബായി അധ്യക്ഷ്യത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നീര്‍ത്തട മാപ്പിന്റെ പ്രകാശനം നിര്‍വഹിക്കും.
തെങ്ങ് കൃഷി പ്രത്യേക പദ്ധതി പ്രകാശനവും കാര്‍ഷിക ഉപാധികളുടെ വിതരണവും കര്‍ഷകരെ ആദരിക്കലും വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറും നടക്കും.
ഡിസംബര്‍ അഞ്ചിന് ലോക മണ്ണുദിനാഘോഷം
