ഇലയുടെ അടിയിൽ കാണുന്ന വെളുത്ത പുള്ളികളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. ഇലയുടെ അടിയിൽ ക്രീം നിറത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളികൾ കാണാൻ കഴിയും ഗുരുതരമായി രോഗം ബാധിക്കുമ്പോൾ ഇല വാടി കൊഴിയുന്നു. തണുത്ത കാലാവസ്ഥയും ഉയർന്ന ആർദ്രതയും രോഗാവസ്ഥ കൂട്ടുന്നു. രോഗം നിയന്ത്രിക്കാനായി ചുവപ്പ്, പച്ച ഇനങ്ങൾ ഇടകലർത്തി നടുക. രോഗം കണ്ടു തുടങ്ങുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ സ്യുഡോമോണാസ് 20 ഗ്രാം + പശുവിന്റെ ചാണകം 20 ഗ്രാം കലക്കി അതിന്റെ തെളി എടുത്ത് തളിക്കുക.
കാർഷിക വിവര സങ്കേതം