Menu Close

ചീരയിലെ വെള്ള തുരുമ്പ് രോഗം


ഇലയുടെ അടിയിൽ കാണുന്ന വെളുത്ത പുള്ളികളാണ് ആദ്യ ലക്ഷണം. ഇലയുടെ അടിയിൽ ക്രീം നിറത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളികൾ കാണാൻ കഴിയും. ഗുരുതരമായി രോഗം ബാധിക്കുമ്പോൾ ഇലവാടി കൊഴിയുന്നു. നിയന്ത്രിക്കാനായി ചുവപ്പ്, പച്ച ഇനങ്ങൾ ഇടകലർത്തി നടുക. രോഗം കണ്ടു തുടങ്ങുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂടോമോണസും 20ഗ്രാം പശുവിൻറെ ചാണകവും കലക്കി അതിന്റെ തെളി എടുത്തു തളിക്കുക. ബോർഡോ മിശ്രിതം(1% വീര്യം) കലക്കി തളിക്കുക.