Menu Close

കാലവര്‍ഷം സജീവമാകുന്നു: കണ്ണൂരും കാസറഗോഡും ഓറഞ്ചുജാഗ്രത

കാലവര്‍ഷം പതുക്കെയെങ്കിലും വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങള്‍ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യതാപ്രവചനങ്ങള്‍ കാണിക്കുന്നു.
ഓറഞ്ചുജാഗ്രത
2024 ജൂണ്‍ 11 ചൊവ്വ : കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 12 ബുധന്‍ : കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞജാഗ്രത
2024 ജൂണ്‍ 10 തിങ്കള്‍ : തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 11 ചൊവ്വ : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
2024 ജൂണ്‍ 12 ബുധന്‍ : മലപ്പുറം, കോഴിക്കോട്, വയനാട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണ്

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ജൂണ്‍ 10-11-12-13-14) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
ആലപ്പുഴ : നേരിയ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കോട്ടയം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
എറണാകുളം : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
ഇടുക്കി : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
തൃശൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
പാലക്കാട് : നേരിയ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
മലപ്പുറം: ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
കോഴിക്കോട് : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
വയനാട്: ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
കണ്ണൂര്‍ : ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
കാസറഗോഡ് : ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- നേരിയ മഴ – നേരിയ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല) : 15.6mm മുതല്‍ 64.4 mm വരെ / ദിവസം
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക) :64.5mm മുതല്‍ 115.5 mm വരെ / ദിവസം
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ചുജാഗ്രത: ജാഗ്രത പാലിക്കുക) : 115.6mm മുതല്‍ 204.4 mm വരെ / ദിവസം
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക) : 204.4mm നു മുകളില്‍ / ദിവസം

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ (11-06-2024 ന്) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രതാനിര്‍ദേശം
ഇന്ന് (2024 ജൂണ്‍ 10) മുതൽ 12 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് (2024 ജൂണ്‍ 10) മുതൽ 12 വരെ: കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
ഇന്ന് (2024 ജൂണ്‍ 10) : ഗൾഫ് ഓഫ് മന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
2024 ജൂണ്‍ 11 : ഗൾഫ് ഓഫ് മന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
തമിഴ്നാട് തീരം, കന്യാകുമാരി തീരം, മധ്യ കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങളും, തെക്ക് കിഴക്കൻ അറബി കടലിന്റെ വടക്കൻ ഭാഗങ്ങളും, അതിനോട് ചേർന്ന കടൽ പ്രദേശങ്ങളും, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രപ്രദേശ് തീരം, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
(2024 ജൂണ്‍ 10) : ഗൾഫ് ഓഫ് മന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
തമിഴ്നാട് തീരം, കന്യാകുമാരി തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രപ്രദേശ് തീരം, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
2024 ജൂണ്‍ 13 മുതൽ 14 വരെ : തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
(2024 ജൂണ്‍ 13) : മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
(2024 ജൂണ്‍ 14) : മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല