പരിസ്ഥിതിയെ പല തരത്തിലും പല തലത്തിലും വിഭാവനം ചെയ്തിരിക്കുന്നു ഓരോവിഭാഗവും നോക്കിക്കാണുന്നത് ഓരോ തരത്തിലാണ് ജലം ,വായൂ ,മണ്ണ് ,ഹരിതസസ്യങ്ങൾ ,സൂക്ഷ്മവർഗ്ഗത്തിൽ ഉൾപ്പടെയുള്ള വിവിധ ജീവജാലങ്ങൾ മുതലായവ ‘ഒരു ജീവിയെയോ അതിന്റെ ആവാസവ്യവസ്ഥയെയോ വലയംചെയ്തിരിക്കുന്നതും അവയിൽ പ്രവർത്തിക്കുന്നതുമായ ഭൗതീകവും ,രാസവും ,ജൈവീകവുമായവിവിധ ഘടകങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി .ഭൗതീക – രസതന്ത്ര ശാഖകൾ പരിസ്ഥിതിയെ നോക്കിക്കാണുന്നത് ഊർജ്ജത്തിന്റെയും പദാർത്ഥത്തിന്റെയുംഅവയുടെ സവിശേഷതകളുടെയും ശേഖരം എന്ന നിലയിലാണ് സാമൂഹിക ശാസ്ത്രം പരിസ്ഥിതിയെ നോക്കിക്കാണുന്നത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികസനത്തെ സ്വാധീനിയ്ക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതു പരിസ്ഥിതിയും സാമൂഹിക സ്ഥിതിയുമാണ് എന്നനിലയിലാണ് എന്നാൽ ഗണിത ശാസ്ത്രംപറയുന്നതു മൂല്യത്തിൽ പരിമിതികളുള്ള ഒരുകൂട്ടം ചരങ്ങൾഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി എന്നുള്ളതാണ്.
ജീവികളും അവ പരിസ്ഥിതിയുമായി എങ്ങനെയെല്ലാം ബന്ധം സ്ഥാപിക്കുന്നു എന്നതിനെപ്പറ്റിയുള്ള പഠനശാഖയാണ് പരിസ്ഥിതിശാസ്ത്രം അഥവാ Ecology 1870 കളിൽജർമ്മൻ ജന്തു ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെക്കൻ ആണ് Ecology എന്ന പദം ആദ്യമായി പ്രയോഗത്തിൽ വരുത്തിയത് വീട് എന്നർത്ഥമുള്ള ഓയിക്കോസ്(Oikos) അറിവ് എന്നർത്ഥമുള്ള ലോഗോസ്(Logos) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്നാണ് ഇക്കോളജി അഥവാ പരിസ്ഥിതി വിജ്ഞാനം എന്ന പദം രൂപംകൊണ്ടിട്ടുള്ളത്.
Vijeesh Vishambaran
(AGRI EXPERT, ABTEC BIOSCIENCES)