കർഷകർക്ക് കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാനതീയതി സെപ്റ്റംബർ ഏഴുവരെ നീട്ടി. 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം അനുസരിച്ചാണ് തീയതി നീട്ടിയത്. നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ, എള്ള്, മരച്ചീനി, തേയില, കിഴങ്ങുവർഗ്ഗങ്ങൾ (ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ), പച്ചക്കറികൾ (പടവലം, വള്ളിപ്പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) തുടങ്ങിയവയ്ക്ക് കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകുന്നതുമൂലമുള്ള വിളനാശത്തിനു നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി.