ചീരയില്‍ ഇലപ്പുളളിയും ഇലകരിച്ചിലും ചെറുക്കാന്‍ ട്രൈക്കോഡെര്‍മ്മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുക. ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നടുക. വെള്ളം വീശിയൊഴിക്കാതെ ചുവട്ടില്‍ മാത്രം ഒഴിക്കുക. രോഗം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്യൂഡോമോണസ് 20 ഗ്രാം, പച്ചച്ചാണകം 20 ഗ്രാം എന്നിവ കലക്കി അതിന്റെ തെളിയെടുത്ത് തളിക്കുക. 1 ഗ്രാം സോഡാപ്പൊടിയും 5 ഗ്രാം മഞ്ഞപ്പൊടിയും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 7-8