വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
മാനന്തവാടിയിലെ കാര്‍ഷിക പുരോഗതി
✓ വന്യമൃഗങ്ങളിൽനിന്ന് കൃഷിയിടം സംരക്ഷിക്കാൻ 330 ലക്ഷം രൂപയുടെ സംയോജിത പദ്ധതി.
✓ 180 കൃഷിക്കൂട്ടങ്ങളിലൂടെ ഉല്പാദന-മൂല്യ വർദ്ധന-സേവന മേഖലയിൽ പുതു സംരംഭങ്ങൾ.
✓ 1000 ഏക്കറിൽ പയറു കൃഷിയും 100 ഏക്കറിൽ ചെറുധാന്യ കൃഷിയും.
✓ വയനാട് ജില്ലയുടെ പച്ചക്കറി ഹബ്ബായി തവിഞ്ഞാൽ,തൊണ്ടർനാട്, ചെറുകാട്ടൂർ മേഖല.
✓ തൊണ്ടർനാട് സ്മാർട്ട് കൃഷി ഭവൻ.
✓ സംയോജിത സമ്മിശ്രകൃഷിയിലൂടെ നാമമാത്ര കർഷകർക്ക് ജീവിതസുരക്ഷ.
✓ പഴവർഗങ്ങളുടെ വ്യാപനത്തിന് സമഗ്രപരിപാടികൾ.
✓ നെല്ലിനങ്ങളുടെ കാവലാൾ ശ്രീ ചെറുവയൽ രാമന് പത്മശ്രീ പുരസ്കാരം.