2024-25ലെ രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, പയ്യന്നൂർ, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടറെ കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ എസ്.എസ്.എൽ.സി. ബുക്ക്, ബിരുദ സർട്ടിഫിക്കറ്റ്, കെ.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, പകർപ്പ് സഹിതം 2024 ഒക്ടോബർ 30ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ – 04972700267.