Menu Close

വെറ്ററിനറി ഡോക്ടര്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 11-ന്

ആലപ്പുഴ, മുതുകുളം ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നു. സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികള്‍ക്കാണ് അവസരം. ക്ലിനിക്കല്‍ ഒബ്‌സ്‌ട്രെക്ട്രിക്‌സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ആഴ്ച്ചയില്‍ ആറു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. താത്പ്പര്യമുള്ളവര്‍ 2024 ജനുവരി 11-ന് രാവിലെ 11മണിക്ക് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.