ജില്ലയിലെ ആദ്യ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്ക്കിന്റെ പ്രവര്‍ത്തനം വെള്ളത്തൂവല്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് നിര്‍വഹിച്ചു.
കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിഷരഹിത പച്ചക്കറി ഉത്പന്നങ്ങള്‍ സ്ഥിരമായി വിപണിയില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംഘങ്ങള്‍ കൃഷി ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമാകുന്ന പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയോടൊപ്പം കുടുംബശ്രീ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പാല്, മുട്ട, മറ്റ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയും കിയോസ്ക്കില്‍ ലഭ്യമാകും. കിയോസ്ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വീതം ജില്ലയിലെ 8 ബ്ലോക്കുകളിലെയും ഓരോ സി.ഡി.എസുകള്‍ക്ക് വീതം കുടുംബശ്രീ ജില്ലാ മിഷന് അനുവദിച്ചിട്ടുണ്ട്.