കോട്ടയം, തലനാട് ഗ്രാമപഞ്ചായത്തിൽ 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ അങ്കണത്തിൽ ഫലവൃക്ഷത്തൈ, വാഴ വിത്ത്, പച്ചക്കറി തൈ എന്നിവ വിതരണം ചെയ്തു. 2,17,500 രൂപയുടെ പദ്ധതിയിൽ 7444 വാഴ വിത്തുകൾ, 180 യൂണിറ്റ് ഫലവൃഷത്തൈകൾ, 32,000 പച്ചക്കറിത്തൈകൾ എന്നിവയാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു.