Menu Close

കീഴരിയൂരിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ചെയ്തു. മുതുവനയിലെ ഐരാണിക്കോട്ട് നാരായണിയുടെ നേതൃത്വത്തിൽ ധന്യ കാർഷിക കൂട്ടായ്മയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.