Menu Close

മൂല്യവര്‍ദ്ധിതോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ മൂലധനച്ചെലവില്ല. ഇത് സുവര്‍ണാവസരം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടക്ക, പയര്‍), പൊടികള്‍ വിവിധതരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലിസോസ്, തക്കാളിസോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിതോത്പന്നങ്ങള്‍ ഇവിടെ തയ്യാറാക്കാന്‍ സാധിക്കും. കൂടാതെ വാട്ടുകപ്പ പോലെ പഴങ്ങളും പച്ചക്കറികളും ഉണക്കിസൂക്ഷിക്കാനുള്ള പ്രാഥമിക സംസ്കരണവും ചെയ്തുകൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2370773, 8089173650. ഇമെയില്‍: ccmannuthy@kau.in