കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റി സംഭരണ -വിതരണ ശൃംഖല ശക്തിപ്പെടുത്തി വിപണനം ചെയ്യുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ആയി ജില്ലയില്‍ ‘വൈഗ റിസോഴ്സസ് സെന്റര്‍ ‘ വേങ്ങേരി മാര്‍ക്കറ്റിനകത്തെ ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനതലത്തില്‍ നടത്തിവന്നിരുന്ന വൈഗ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവുമായി ബന്ധപ്പെട്ട എല്ലാവിധ സേവനവും വൈഗ സെന്റര്‍ വഴി കര്‍ഷകര്‍ക്ക് ഇനി എളുപ്പത്തില്‍ ലഭ്യമാകും.