Menu Close

മഞ്ഞളിനുണ്ടാകുന്ന ഇലകരിച്ചില്‍ മാറ്റാന്‍

മഞ്ഞളിന് ഇലകരിച്ചിൽരോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്ന കുമിളാണ്. ഇതുവന്നാല്‍ ഇലകളിൽ വൃത്തത്തിലോ സമചതുരത്തിലോ ആകൃതിയില്‍ തവിട്ടുനിറമുള്ള പുള്ളികൾ വരികയും ക്രമേണ ഇല മുഴുവനായി മഞ്ഞയോ കടുത്ത തവിട്ടോ നിറമായി മാറും. രോഗം രൂക്ഷമായാല്‍ ഇലകള്‍ തീപ്പൊള്ളലേറ്റപോലെ കരിയുകയും തന്മൂലം വിളകള്‍ നശിക്കുകയും ചെയ്യും.

ഇലകരിച്ചില്‍രോഗം നിയന്ത്രിക്കുന്നതിനായി രണ്ടു മില്ലി ഹെക്സാകോണാസോള്‍, ഒരു മില്ലി പ്രൊപ്പികൊണാസോള്‍, രണ്ടര ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ്, രണ്ടു ഗ്രാം സാഫ് എന്നിവയില്‍ ഏതെങ്കിലും ഒരു മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. രോഗത്തിന്റെ തീവ്രതയനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ മരുന്ന് തളി തുടരാവുന്നതാണ്.

ജൈവരീതി
മഞ്ഞളിലെ ഇലകരിച്ചില്‍ പ്രതിരോധിക്കാനുള്ള ജൈവരീതി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുകയാണ്