Menu Close

റബ്ബര്‍കര്‍ഷകർക്ക് ധനസഹായത്തിന് അപേക്ഷക്കാം

2022ല്‍ ആവര്‍ത്തനക്കൃഷിയും പുതുക്കൃഷിയും നടത്തിയ റബ്ബര്‍കര്‍ഷകരില്‍ നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി രണ്ടുഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ “സര്‍വ്വീസ് പ്ലസ്” വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയിലൊന്നിന്‍റെ കോപ്പി, സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷിചെയ്ത സ്ഥലത്തിന്‍റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്‍റെ (പാസ് ബുക്ക്) കോപ്പി, റബ്ബര്‍തൈ വാങ്ങിയതിന്‍റെ ബില്ല്, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനറായ അപേക്ഷകര്‍ക്കും വേണ്ടിയുള്ള നോമിനേഷന്‍ എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്. നിര്‍ദിഷ്ട തീയതിക്കുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള തോട്ടങ്ങള്‍ പരിശോധിച്ചതിനുശേഷം റബ്ബര്‍കൃഷി വികസനപദ്ധതി നിയമപ്രകാരം അര്‍ഹതയുള്ള ധനസഹായം (ഹെക്ടര്‍ പ്രതി 25,000/ രൂപ എന്ന നിരക്കില്‍) കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്. വിശദവിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, കേന്ദ്രഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍റര്‍ (04812576622) എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്.