മഞ്ഞളില്‍ ഇലകരിച്ചില്‍ രോഗം നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക.
ഇഞ്ചി ഇലപ്പുള്ളി രോഗത്തിനെതിരെ രോഗം ബാധിച്ച ചെടികള്‍ പിഴുതുനശിപ്പിക്കുക. മുന്‍കരുതലായി
രണ്ടു മില്ലി ഹെക്സാകൊണാസോള്‍ (കോണ്ടാഫ്), ഒരു മില്ലി പ്രൊപ്പികൊണാസോള്‍ (ടില്‍റ്റ് ), രണ്ടു ഗ്രാം
സാഫ്, രണ്ടര ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് (ബില്ടോക്സ് – ബ്ലൂകോപ്പര്), രണ്ടു ഗ്രാം കോപ്പര്‍ ഹൈഡ്രോക്സൈഡ്, ഒരു ഗ്രാം കാര്‍ബെന്‍ഡാസിം എന്നിവയില്‍ ഏതെങ്കിലും ഒരു മരുന്ന് ഒരു ലിറ്റര്‍
വെള്ളത്തില്‍ കലക്കിത്തളിക്കുക. അല്ലെങ്കില്‍ ഒരുശതമാനം ബോര്‍ഡോമിശ്രിതം തളിച്ചുകൊടുക്കുക.
രോഗത്തിന്റെ തീവ്രതയനുസരിച്ചു രണ്ടാഴ്ച കൂടുമ്പോള്‍ മരുന്നുതളി തുടരാവുന്നതാണ്.
(ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)