ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍ നടുമ്പോള്‍ ഒട്ടിച്ച ഭാഗം തറനിരപ്പിനു രണ്ടു മുതല്‍ മൂന്നു സെ.മീ. മുകളിലായി വരത്തക്കവണ്ണം നടുക. ഒട്ടിച്ച ഭാഗത്തിനു താഴെ രൂപം കൊള്ളുന്ന ഇലകള്‍, ശിഖരങ്ങള്‍ എന്നിവ അറുത്തു മാറ്റിക്കൊണ്ടിരിക്കുക. തൈ നട്ടിരിക്കുന്ന കുഴികളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങാതിരിക്കാന്‍ പറമ്പില്‍ കുഴിക്കുചുറ്റും വരമ്പുകള്‍ തീര്‍ക്കുക. വൃക്ഷവിളകള്‍ക്ക് ഒന്നാംഗഡു വളംചേര്‍ക്കാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. സംയോജിത വളപ്രയോഗരീതി അവലംബിക്കുക. മഴയില്ലാത്ത സമയത്തോ മഴയില്ലാത്ത ഇടവേളകളിലോ മാത്രം കീടനാശിനി തളിക്കുക.