Menu Close

പരിശീലന പരിപാടി നടത്തുന്നു

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് 10.02.26 മുതൽ 21.02.2026 വരെയുള്ള തീയതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്ക് പാലുൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി നടത്തുന്നു. ക്ഷീരോൽപ്പന്ന നിർമ്മാണ സംരഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്ഷീരകർഷകർക്കും പരിശീലനം പ്രയോജനപ്പെടുത്താവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിൻ്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിന് താൽപര്യമുള്ളവർ 06.02.26 ന് വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടോ 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൺഫർമേഷൻ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതുമാണ്.