Menu Close

വിളകളിലെ രോഗനിയന്ത്രണത്തിൽ പരിശീലന പരിപാടി

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗനിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി 2024 ജൂലൈ 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വിളകള്‍, സുഗന്ധമസാല വിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ എല്ലാ രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും വിശദമായി പഠിപ്പിക്കുന്നു. പരിശീലന ഫീസ് 500 രൂപ. രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ വിളിക്കുക.