ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2025 ജനുവരി ആറു മുതല്‍ ഏഴുവരെ സുരക്ഷിതമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യുവുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ 2025 ജനുവരി 04 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി 0476-2698550, 8089391209 നമ്പറുകളില്‍ ബന്ധപ്പെടുക.