തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ CAITT (സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ) 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ‘ചെറുധാന്യങ്ങൾ: കൃഷിയും മൂല്യവർദ്ധനവും’ എന്ന വിഷയത്തിലും ഏകദിന പ്രായോഗിക പരിശീലനം നൽകുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള കാർഷിക സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽക്കുന്നതായിരിക്കും.. വൈകുന്നേരം 5 മണി വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നത്. 500 രൂപയാണ് ഒരു ദിവസത്തെ ഫീസ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. രജിസ്റ്റർ ചെയ്യാനും, കൂടുതൽ വിവരങ്ങൾക്കും 88915 40778 എന്ന ഫോൺ നമ്പറിൽ ഓഫീസ് സമയത്ത് വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.