Menu Close

‘നെല്ല് കൃഷി, വിവിധ ജൈവവളങ്ങളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ പരിശീലനം

മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രത്തില്‍ SCSP പദ്ധതിയുടെ ഭാഗമായി പട്ടികജാതി (SC) വിഭാഗത്തില്‍ ഉള്ളവര്‍ക്കായി തവന്നൂര്‍ കൃഷിവിജ്ഞാന കേന്ദ്രം, ‘നെല്ല് കൃഷി, വിവിധ ജൈവവളങ്ങളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ 2024 ഓഗസ്റ്റ് 21, 22 തീയതികളില്‍ രാവിലെ 10 മുതല്‍ 2 മണി വരെ 2 ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 16 നു മുന്‍പായി 8547193685 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്ലാസിനു വരുമ്പോള്‍ ആധാര്‍ കാര്‍ഡ്, പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.