Menu Close

‘കാര്‍ഷിക വിളകളുടെ സംസ്ക്കരണവും മൂല്യ വര്‍ദ്ധനവും’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കുമരകത്തു പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ല കൃഷി വിജ്ഞാന കേന്ദ്രം പട്ടികജാതി, പട്ടികവര്‍ഗ (SC & ST) വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായി ‘കാര്‍ഷിക വിളകളുടെ സംസ്ക്കരണവും മൂല്യ വര്‍ദ്ധനവും’ എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി നടത്തുന്നു. 2024 സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ (05.09.2024 മുതല്‍ 07.09.2024 വരെ, സമയം : 10 AM 4 PM) കുമരകം കെ വി കെ യില്‍ വച്ച് നടക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9947208746/6238092782 എന്നീ ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.