Menu Close

‘ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളപരിപാലനം’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ വച്ച് ‘ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ വിളപരിപാലനം’ എന്ന വിഷയത്തില്‍ 2024 നവംബര്‍ മാസത്തില്‍ (അവസാനത്തെ ആഴ്ച) രണ്ടുദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍ 9605612478 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതും പരിശീലന ഫീസ് ആയ 2000 രൂപ ക്യു ആര്‍ കോഡ് വഴി മാത്രം അടക്കേണ്ടതുമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ഒന്നാമത്തെ ബാച്ചില്‍ പരിശീലനം നല്‍കുക. അപേക്ഷകരുടെ എണ്ണം കൂടുതല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ബാച്ചുകള്‍ ആക്കി പരിശീലനം നല്‍കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേരള കാര്‍ഷികസര്‍വകലാശാലയുടെ പരിശീലന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് അടച്ച തുക തിരികെ നല്‍കുന്നതല്ല.