ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഓഗസ്റ്റ് 29, 30 തീയതികളില്‍ ‘ശുദ്ധമായ പാലുല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 20/- രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150/- രൂപ ദിനബത്തയും, ആകെ 100/- രൂപ യാത്രാബത്തയും നല്‍കുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പരിശീലനത്തിന് എത്തുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. 2024 ഓഗസ്റ്റ് 27-ാം തീയതി 5 മണിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ – 0471-2440911