Menu Close

കാര്‍ഷിക യന്ത്രോപകരണങ്ങളില്‍ പ്രവൃത്തി പരിചയം നേടുന്നതിന് പരിശീലനം നൽകുന്നു

കര്‍ഷകര്‍ക്കായി വിവിധ കാര്‍ഷിക യന്ത്രോപകരണങ്ങളില്‍ (ട്രാക്ടര്‍, പവര്‍ ടില്ലര്‍, ഞാറ് നടീല്‍ യന്ത്രം, ഗാര്‍ഡന്‍ ടില്ലര്‍, പുല്ലുവെട്ടി യന്ത്രം, മരം മുറിക്കുന്ന യന്ത്രം. തെങ്ങുകയറ്റ യന്ത്രം) പ്രവൃത്തി പരിചയം നേടുന്നതിനും, അവയുടെ റിപ്പയര്‍, മെയിന്റനന്‍സ്, ഓപ്പറേഷന്‍ എന്നീ വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്നതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഇത്തരം പരിശീലനത്തിന് താത്പര്യം ഉളളവരെ മാത്രം പരിഗണിച്ചുകൊണ്ട് 2024 ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ ഓരോ ബാച്ചിലും 30 പേര്‍ അടങ്ങുന്ന 5 ബാച്ചുകളായി റസിഡന്‍ഷ്യല്‍ ട്രെയ്നിംഗ് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. പരിശീലനാര്‍ത്ഥികള്‍ക്ക് താമസവും, ഭക്ഷണവും ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്, കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും പരിശീലനത്തിന് താത്പര്യമുള്ളവര്‍ 0471-2481763, 9383470315 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.