കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കൈമനം ബി.എസ്.എൻ.എൽ. – ആർ.ടി.ടി.സി. ക്യാമ്പസിലുള്ള കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ് ടെക്നോളജിയിൽ സംരംഭകർക്കും, ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മറ്റുളളവർക്കുമായി പാലുല്പന്നങ്ങൾ, പ്രോബയോട്ടിക് ഉൽപ്പന്നങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണ പരിശീലന പരിപാടി 2025 ജൂലൈ 9 മുതൽ 11 വരെ നടത്തുന്നുണ്ട്. താൽപര്യമുളളവർ 6238754712, 9497849625 എന്നീ നമ്പരുകളിൽ വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക.
പരിശീലനം നടത്തുന്നു
