Menu Close

ശീതകാല പച്ചക്കറിക്കൃഷിയിൽ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. www.celkau.in/MOOC എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2024 ഓഗസ്റ്റ് 6 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.