തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 29 ചൊവ്വാഴ്ച ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്ലാസുകള്‍. 500 രൂപയാണ് ഒരു ദിവസത്തെ ഫീസ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. രജിസ്റ്റര്‍ ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ക്കും 88915 40778 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത് വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.
പച്ചക്കറിക്കൃഷിയിൽ പരിശീലനം
