കൃഷി വിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധ വിളഗവേഷണ സ്ഥാപനം, പെരുവണ്ണാമൂഴി സാങ്കേതിക വാരാചരണം സംഘടിപ്പിക്കുന്നു. 2025 മാർച്ച് 24 ന് ആരംഭിച്ച പരിപാടിയിൽ ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ കൃഷിരീതികൾ എന്ന വിഷയത്തിൽ സെമിനാർ ഉണ്ടായിരിക്കും തുടർന്ന് മാർച്ച് 25 ന് പച്ചക്കറി വിളകളിലെ രോഗ കീട നിയന്ത്രണം, മൂല്യവർദ്ധനവ്, മാർച്ച് 26 ന് അലങ്കാര മത്സ്യകൃഷി, മാർച്ച് 27 ന് കുറ്റിക്കുരുമുളക് കൃഷി എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് 0496-2966041 / 8547544765 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. മാർച്ച് 28 വെള്ളിയാഴ്ച, പന്നിക്കോട്ടൂർ, കോതോട്, പരുത്തിപ്പാറ എന്നിവിടങ്ങളിലെ SC വിഭാഗത്തിൽപ്പെട്ട കർഷകർക്കായി സോളാർ ലൈറ്റ്, കോഴിക്കൂട്, മുട്ടക്കോഴികൾ, നടീൽ വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യും. കർഷകർക്കായി സാങ്കേതികവിദ്യാ പ്രദർശനം, വിവിധ നടീൽ വസ്‌ക്കളുടെ വില്പന തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. കെവികെ നടപ്പിലാക്കിയ പ്രദർശനകൃഷിയിൽ പങ്കെടുത്ത മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കും.
വിവിധ വിഷയങ്ങളിൽ പരിശീലനം
