Menu Close

ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി 20 മുതൽ 24 വരെ 5 ദിവസങ്ങളിലായി “ശാസ്ത്രീയ പശു പരിപാലനം” പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപ്പര്യമുള്ള ക്ഷീരകർഷകർക്ക് ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ 3 വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തിട്ടുള്ളവർക്ക് ഈ  പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനാർത്ഥികൾ 2025 ജനുവരി 18-ന് വൈകുന്നരം 5 മണിക്ക് മുമ്പായി താഴെ കാണിച്ചിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലന ത്തിനെത്തുമ്പോൾ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20/ രൂപ.