കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ഒപ്പം ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി കള്ളാടി വെള്ളപ്പൻ കണ്ടി ഊരിൽ കോഴിവളർത്തലിൽ പരിശീലനപരിപാടി നടത്തി. നാടൻ കോഴികളെ വളർത്തുന്ന വിധം, അവയുടെ തീറ്റ രീതികൾ, അസുഖങ്ങൾ വിപണന സാധ്യതകൾ എന്നീ വിഷയങ്ങളെക്കുറിച്ച് പരിപാടിയിൽ ചർച്ച ചെയ്തു. കഴിഞ്ഞമാസം 65 കോഴികളെ വെള്ളപ്പൻകണ്ടി ഊരിലെ കർഷകർക്ക് സൗജന്യമായി വിതരണം നടത്തിയിരുന്നു. അതിൻറെ തുടർച്ചയാണ് ഈ പരിശീലനപരിപാടി. പരിപാടിയിൽ സർവകലാശാല റിസർച്ച് അസിസ്റ്റൻറ് ജിപ്സ ജഗദീഷ് സ്വാഗതം പറഞ്ഞു. കോഴി വളർത്തലിനെക്കുറിച്ച് പോൾട്രി സയൻസ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. അശ്വതി പി ബി ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി കോഴി വളർത്തലിനെ കുറിച്ചുള്ള പുസ്തകങ്ങൾ എക്സ്റ്റൻഷൻ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. അഞ്ജലി കർഷകർക്ക് വിതരണം ചെയ്തു.