കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെയുളള 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി, പഴവര്‍ഗ്ഗ, അലങ്കാരചെടികളിലെ ഉല്‍പ്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, കീടരോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. ഒരു ബാച്ചില്‍ 20 പേര്‍ക്ക് അവസരം ലഭിക്കും. പരിശീലന ഫീസ് 2,000 രൂപ. ഫോൺ – 8077268538, രാവിലെ 9 മുതല്‍ 4 വരെയുളള സമയങ്ങളില്‍ വിളിക്കേണ്ടതാണ്.
നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലനം
