കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 15 വരെ 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പഴവര്‍ഗ്ഗ ചെടികളിലെ ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലയറിങ്, പച്ചക്കറിതൈ ഉത്പാദനം, പച്ചക്കറി ഗ്രാഫ്റ്റിങ്, തെങ്ങിന്‍തൈ ഉത്പാദനം, അലങ്കാര ചെടികളുടെയും കിഴങ്ങുവര്‍ഗ ചെടികളുടെയും നടീല്‍ വസ്തുക്കളുടെ ഉത്പാദനം, ഒരു ചെടിയില്‍ തന്നെ വിവിധ ഇനങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കല്‍, രോഗ കീടനിയന്ത്രണം, കീടനാശിനികളുടെ സുരക്ഷിത ഉപയോഗം, തൈ ഉല്പാദനത്തില് മിത്ര സൂക്ഷ്മാണുക്കളുടെ ഉപയോഗം, ജലസേചന മാര്‍ഗങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. 20 പേര്‍ക്കാണ് അവസരം. പരിശീലന ഫീസ് 4000 രൂപ. ഫോൺ – 9895487537, 8547708580.
നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലനം
