ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വ ച്ച് 2024 ഒക്ടോബര്‍ 03, 04 തീയതികളില്‍ ‘ശുദ്ധമായ പാലുല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150/- രൂപ ദിനബത്തയും, ആകെ 100/- രൂപ യാത്രാബത്തയും നല്‍കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ പരിശീലനത്തിന് എത്തുമ്പോൾ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക്പാസ് ബുക്കിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 1-ാം തീയതി 5 മണിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ ഫോണ്‍ നമ്പർ – 0471- 2440911 മേല്‍വിലാസം : ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ , തിരുവനന്തപുരം – 695004. ഇ-മെയില്‍ ഐഡി – principaldtctvm@gmail.com