Menu Close

വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്റ്റംബര്‍ 27, 28 തീയ്യതികളില്‍ ‘വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 2024 സെപ്റ്റംബര്‍ 26 ന് മുമ്പായി താഴെ കൊടുത്ത ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിക്കുന്നു. ഫോണ്‍ നമ്പര്‍ – 04972-763473.