തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ വച്ച് “പഴം – പച്ചക്കറി സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി 2025 ജനുവരി 23 വ്യാഴാഴ്ച നടത്തുന്നു. പരിശീലന ഫീസ് 500/- രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന പരമാവധി 25 പേർക്കാണ് പ്രവേശനം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9995766982 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.